ഇഞ്ചി
മണ്ണിനടിയില്‍ വളരുന്ന ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി .ഉണ്ടാവുന്ന സസ്യത്തേയും ഇഞ്ചി എന്നുതന്നെയാണ് വിളിക്കുക. ഇംഗ്ലീഷ്: Ginger. സ്സിഞ്ജിബര്‍ ഒഫീസിനാലെ എന്നാണ് ശാസ്ത്രീയ നാമം ആഹാരപദാര്‍ത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ് ഉപയോഗയോഗ്യമായ ഭാഗം. ചൈനയില്‍ നിന്നാണ് ഇഞ്ചി രുപം കൊണ്ടത്. പിന്നീട് ഇന്ത്യ , തെക്ക്കിഴക്ക് ഏഷ്യ , ദക്ഷിണ ആഫ്രിക്ക , കരീബിയ എന്നിവിടങ്ങളിലേക്ക് വികാസം പ്രാപിച്ചു. ഇഞ്ചി പ്രത്യേകതരത്തില്‍ ഉണക്കീയെടുക്കുന്ന ചുക്ക് ആയുര്‍വേദത്തിലെ മിക്ക ഔഷധങ്ങളിലും ചേരുവയാണ്. ചുക്കില്ലത്ത കഷായം ഇല്ല എന്ന് ചൊല്ലു പോലും ഉണ്ട്.